LOCAL NEWSMUKKAMNews

നീലേശ്വരം സെൻറ് തോമസ് എൽപി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

കല്ലുരുട്ടി -നീലേശ്വരം സെന്റ് തോമസ് എൽപി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരിവിരുദ്ധ സെമിനാറും ബോധവൽക്കരണ ക്ലാസും നടത്തി .മുക്കം പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് സബ്ഇൻസ്പെക്ടർ ശ്രീ പി അസൈൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം ക്ലാസുകൾ നടത്തി .ലഹരി വസ്തുക്കൾ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വിശദമാക്കുകയും ലഹരിയുടെ നീരാളി പ്പിടിയിൽ നിന്നും നമ്മുടെ കുട്ടികളെ എങ്ങനെ രക്ഷിച്ചെടുക്കാം എന്നും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ പി.റ്റി എ വൈസ് പ്രസിഡന്റ് വിൽസൺ തടത്തിൽ, ഹെഡ്മിസ്ട്രസ് മേരി പി.ജെ അധ്യാപകരായ അലിഅബ്ദുൽ റസാക്ക് ,ധന്യ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com