LOCAL NEWSNews

വിലങ്ങാട് ജനവാസ കേന്ദ്രത്തിൽ ആനയിറങ്ങി

കോഴിക്കോട്: വിലങ്ങാട് മലയങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ആനയിറങ്ങിയത്. മലയങ്ങാട് കടയുടെ പരിസരത്ത് എത്തിയ ആന പിന്നീട് കൃഷിയിടത്തിലേക്ക് കയറുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനേത്തുടർന്ന് വനപാലകർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മലയങ്ങാട്ടെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കോഴിക്കോട് – കണ്ണൂർ അതിർത്തിയോടു ചേർന്ന വനമേഖലയിൽ വൈദ്യുതി വേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പകൽ സമയത്തും ആനയെത്തുന്നതോടെ പ്രദേശവാസികൾ ആശങ്കയിലായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com