
തിരുവമ്പാടി: കാട്ടാനഭീഷണി രൂക്ഷമായ മേലെ പൊന്നാങ്കയത്ത് കാട്ടുപന്നിശല്യവും രൂക്ഷമാകുന്നു. മുഴയനാല്‍ മനോജിന്‍റെ അറുപതോളം വാഴകള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചു. കൃഷിയിടമാകെ കുത്തിക്കിളച്ചിട്ട നിലയിലാണ്.
കാട്ടാനയിറങ്ങി വിളകള്‍ നശിപ്പിക്കുന്നത് തുടരുന്നതിനിടെയാണ് കാട്ടുപന്നികളുടെ വിളയാട്ടം. കൃഷിയിലെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കർഷകർ ആശങ്കയിലാണ്. വനമേഖലയോടുചേർന്ന് സ്ഥാപിച്ചിരുന്ന സൗരോർജവേലികള്‍ പലയിടത്തും കാട്ടാനകള്‍ ചവിട്ടിപ്പൊളിച്ചിരിക്കുകയാണ്. വനമേഖലയോടുചേർന്ന് സൗരോർജവേലികള്‍ പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് സോണി മണ്ഡപത്തില്‍ ആവശ്യപ്പെട്ടു.



