
കോടഞ്ചേരി : 2018 ൽ ആരംഭിച്ച കൈതപ്പൊയിൽ -കോടഞ്ചേരി – അഗസ്‌ത്യമുഴി റോഡിന്റെ നവീകരണ പ്രവർത്തികൾ ഇപ്പോഴും തുടരുന്നു. ഈ റോഡിന്റെ ആദ്യ ആദ്യഘട്ട ടാറിങ് പ്രവർത്തികൾ പൂർത്തിയായി. ഈ റോഡിന്റെ നവീകരണ പ്രവർത്തികൾക്ക് വേണ്ടി മൂന്ന് മാസങ്ങൾക്ക് മുൻപ് പൊളിച്ചതാണ് കുരുവൻപ്ലാക്കൽപടി -കുന്നത്തുപടി പഞ്ചായത്ത് റോഡ്.
കോടഞ്ചേരി പഞ്ചായത്ത് പരിധിയിൽപ്പെട്ട പ്രസ്തുത റോഡിലൂടെ ഇപ്പോൾ കാൽനടയാത്ര പോലും ദുഷ്കരമാണ്. ഇത് മൂലം പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ വാഹനങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകാൻ പോലും കഴിയാത്ത സാഹചര്യമാണ്. അതിനാൽ യാതൊരു സുരക്ഷയും ഇല്ലാതെ പ്രധാന റോഡിന്റെ വശങ്ങളിലാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
നിലവിൽ ഇതുപോലുള്ള പല പഞ്ചായത്ത് റോഡുകളും പൊളിച്ചെങ്കിലും എത്രയും പെട്ടെന്ന് നിർമ്മിച്ച് നൽകിയിട്ടുണ്ട് കരാറുകാർ. കോഴിക്കോട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും മേൽ റോഡിൻ്റെ പ്രവൃത്തി ചെയ്‌തിട്ടില്ല. ഈ സാഹചര്യം ഉത്തരവാദിത്വപ്പെട്ടവർ ഇടപെട്ട് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.



