
തിരുവമ്പാടി:ഓണനാളുകളുടെ ആരവവുമായി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് നാഗപറമ്പിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാലയ അനുഭവങ്ങളിൽ ഓടിയെത്താൻ കഴിയാതിരുന്ന ധ്യാനിന് ഹെഡ്മാസ്റ്റർ സുനിൽ പോൾ ഓണസമ്മാനം നൽകി.
തുടർന്ന് നടന്ന വൈവിധ്യമാർന്ന ഓണക്കളികൾ കുട്ടികളിൽ ആവേശമുണർത്തി. ഓണപാട്ടുകൾ പാടിയും, ഓണക്കോടി ഉടുത്തും.. ഓണസദ്യ ഉണ്ടും ഓണ മധുരം കഴിച്ചും ഓണത്തെ അനുഭവിച്ചറിയാൻ കുട്ടികൾക്ക് സാധിച്ചു. രക്ഷിതാക്കളുടെ തിരുവാതിര ഓണാഘോഷത്തിന് മിഴിവേകി. അധ്യാപകരായ ജോഷി മാത്യു, അബ്ദുറബ്ബ്, അയൂബ്, ഡാനി ,ഫിലോമിന , ഷോളി ജോൺ, ജെസി.പി .ജെ , സി. സോളി മാത്യു, ഡിറ്റി അഗസ്റ്റിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



