LOCAL NEWSNews

കൃഷിയിടത്തില്‍ പ്രവേശിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു.

കൂരാച്ചുണ്ട്: പകല്‍ സമയം കൃഷിയിടത്തില്‍ പ്രവേശിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കൂരാച്ചുണ്ട് പഞ്ചായത്ത് മൂന്നാം വാർഡ് ഓട്ടപ്പാലത്തെ കർഷകൻ കാനാട്ട് ഏബ്രഹാമിന്‍റെ കൃഷിയിടത്തില്‍ ഇന്നലെ രാവിലെയാണ് സമീപത്തെ ഭൂവുടമയായ നെടിയപാലായില്‍ സിജോ കാട്ടുപന്നിയെ കണ്ടത്.പഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരക്കടയെ വിവരം അറിയിക്കുകയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിർദേശ പ്രകാരം കാട്ടുപന്നിയെ വെടിവച്ച്‌ കൊല്ലുകയുമായിരുന്നു.

ചക്കിട്ടപാറ പഞ്ചായത്തിലെ കർഷകരായ ജോർജ് മൂങ്ങാംമാക്കല്‍, ഏബ്രഹാം കുരിശുംമൂട്ടില്‍ എന്നിവരാണ് കട്ടുപന്നിയെ വെടിവച്ച്‌ കൊന്നത്. വാർഡ് മെമ്പർ വിൻസി തോമസ്, പഞ്ചായത്തംഗം സണ്ണി പുതിയകുന്നേല്‍ എന്നിവരും സന്നിഹിതരായി. വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ പന്നിയെ സംസ്കരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com