
പെരുവണ്ണാമൂഴി: കൃഷിയിടത്തില്‍ നട്ട് വളർത്തിയ തീറ്റപുല്ല് കാട്ടുപോത്തുകള്‍ നശിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതി അംഗവുമായ ചെമ്പനോട താമര മുക്കിലെ കാഞ്ഞിരക്കാട്ട് തൊട്ടിയില്‍ കെ.എ. ജോസ് കുട്ടിയുടെ വളർത്തു പശുക്കള്‍ക്കായി രണ്ടേക്കർ കൃഷിയിടത്തില്‍ നട്ടു വളർത്തിയ തീറ്റ പുല്ലാണ് കാട്ടുപോത്തുകള്‍ പല ദിവസങ്ങളിലായി രാത്രിയില്‍ ആഹാരമാക്കിയത്.
ചെമ്പനോട പെരുവണ്ണാമൂഴി റോഡില്‍ പന്നിക്കോട്ടൂർവയല്‍ വനഭാഗത്ത് സ്ഥിരമായി കാണുന്ന ഈ കാട്ടുപോത്തുകള്‍ ജനവാസ മേഖലയില്‍ എത്തുന്നത് തടയാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.


