
തിരുവമ്പാടി: സാമൂഹിക് ജാഗരൺ റാലി തിരുവമ്പാടിയിൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിൽ വർഗീയ വാദികൾക്ക് പങ്കില്ല, ചരിത്രംതിരുത്തി എഴുതരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സി ഐ ടി യു . കർഷക സംഘം, കർഷക തൊഴിലാളികൾ ചേർന്ന് പഞ്ചായത്ത് തലത്തിൽ നടത്തുന്ന വിളംബര പ്രചരണ ജാഥ കർഷക സംഘം സംസ്ഥാന കമ്മിറ്റിഅംഗം ജോർജ് എം തോമസ് ഉത്ഘാടനം ചെയ്തു. ജഥാ ലീഡർ സി എൻ പുരുഷോത്തമൻ ,കെ.കെ ദിവാകരൻ, വൈസ് ലീഡർ കെ എസ് സുനിൽഖാൻ, സി ഗണേഷ് ബാബു, കെ.എം.മുഹമ്മദാലി എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം ദിപു പ്രേംനാഥ് ഉത്ഘാടനം ചെയ്തു.




