
കൂടരഞ്ഞി.കുടരഞ്ഞി പഞ്ചായത്തിലെ കൽപ്പൂർ സ്വദേശിനിയായ റുക്സാനക്ക് വേണ്ട ചികിത്സ ചെലവിന് വേണ്ടി കോഴിക്കോട് ഡ്രൈവേഴ്സ് മുക്കം ഏരിയ കമ്മിറ്റിയും കൈകോർക്കുന്നു. നാളെ (11-10-23) രാവിലെ ആറു മണിക്ക് തുടങ്ങി വൈകിട്ട് ആറു വരെ അവരുടെ മുക്കം ഏരിയയിൽ ഉള്ള ഓട്ടോ തൊഴിലാളികളാണ് റുക്സാനയ്ക്ക് വേണ്ടി കൈകോർക്കാൻ ഒരുങ്ങുന്നത്.വളരെ പ്രയാസപ്പെട്ട ചികിത്സാ ചെലവ് നടത്തിക്കൊണ്ടിരിക്കുന്ന ഇരു വ്രക്കകളും തകരാറിലായ കൂടരഞ്ഞി പഞ്ചായത്തിലെ കൽപ്പൂര് വയലിൽ താമസിക്കുന്ന റുക്സാനക്ക് വേണ്ടി നാട് ഒരുമിച്ചു എന്നറിഞ്ഞപ്പോൾ ആണ് ഇവരും കൈത്താങ്ങായി മുന്നോട്ടുവന്നത്.നിരവധി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ കോഴിക്കോട് ഡ്രൈവേഴ്സ് റുക്സാനയുടെ ചികിത്സക്ക് തങ്ങളാൽ കഴിയുന്നത് സന്തോഷപൂർവ്വം സ്വീകരിക്കുകയാണെന്നും ഈ നല്ല പ്രവർത്തനത്തിൽ എല്ലാ നല്ലവരായ ആളുകളും പങ്കാളികളായി അവർക്ക് വേണ്ട ചികിത്സാ ചെലവ് എത്തിച്ചു നൽകണമെന്നും അവരെ കൈകോർത്ത് ചേർത്തു പിടിക്കണം എന്നും കോഴിക്കോട് ഡ്രൈവേഴ്സ് സെക്രട്ടറി മൻസൂര്‍ ചിലവൂരും, പ്രസിഡണ്ട് ബാദുഷ കൂടത്തായിയും, രക്ഷാധികാരി നിസാം കൂമ്പാറയും അഭ്യർത്ഥിച്ചു.അഡ്വക്കറ്റ് ഷമീർ കുന്നമംഗലത്തിന്റെ നേതൃത്വത്തിലാണ് റുക്സാനക്ക് ചികിത്സ ഫണ്ട് സമാഹരണം നടത്തുന്നത്നാളെ 11 10 2023 ബുധൻ 6 30 വൈകിട്ട് കൽപ്പൂരിൽ വച്ച് ചികിത്സ സഹായത്തിന്റെ വീഡിയോ അപ്‌ലോദിങ്ങും പ്രകാശനവും നടത്തുമെന്ന് ചികിത്സ കമ്മിറ്റിയും അറിയിച്ചു



