ഡിഎഫ്ഒ യെ ജനപ്രതിനിധികളും നാട്ടുകാരും തടഞ്ഞുവച്ച് പരാതി ബോധിപ്പിച്ചു.- വീഡിയോ കാണാം

കോടഞ്ചേരി: പുലി ഇറങ്ങിയ കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻചാലിൽ എത്തിയ കോഴിക്കോട് ഡിഎഫ്ഒ – യെ ജനപ്രതിനിധികളും നാട്ടുകാരും തടഞ്ഞുവച്ച് പരാതി ബോധിപ്പിച്ചു. പുലിയെ പിടിക്കാൻ ഇന്ന് വൈകുന്നേരത്തോടെ കൂട് സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ ഉറപ്പു നൽകി.
കണ്ടപ്പൻചാലിലെ ജനവാസ മേഖലയോട് ചേർന്ന് രണ്ടുതവണ പുലികളുടെ സാന്നിധ്യം ദൃശ്യമായിട്ടും കൂടു സ്ഥാപിച്ച് ഇവയെ പിടികൂടുന്നതിനു വേണ്ട നടപടികൾ എടുക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടർന്ന് ഇന്ന് സ്ഥലത്തെത്തിയ കോഴിക്കോട് ഡി എഫ് ഒ എ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ച് പരാതി ബോധിപ്പിച്ചു. ഇതിനെ തുടർന്ന് ഇന്നു വൈകുന്നേരത്തോടെ പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും എന്ന് ഡി എഫ് ഒ ഉറപ്പു നൽകി.
കഴിഞ്ഞ വ്യാഴം ശനി ദിവസങ്ങളിലായി രണ്ടുതവണ ആനക്കാംപൊയില്‍ പവര്‍ പ്രോജക്ടിന്റെ സെക്യൂരിറ്റി ബില്‍ഡിംഗിലെ സിസിടിവിയിലാണ് പുലികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ജലനിധിയുടെ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് പുലികളെ കണ്ടത്.



