
തിരുവമ്പാടി : ജേസിസ് തിരുവമ്പാടി ടൗണിന്റെ ആഭിമുഖ്യത്തിൽ നാളെ തിരുവമ്പാടി വ്യാപാരഭവൻ ഹാളിൽ സൗജന്യ സംരംഭകത്വ സെമിനാർ സംഘടിപ്പിക്കുന്നു. എങ്ങനെ ഒരു സംരംഭം തുടങ്ങാം, വിജയകരമാക്കാം, എന്തൊക്കെ സഹായങ്ങൾ ലഭ്യമാണ് എന്നീ വിഷയങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ എടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9447365065, 9745436951



