LOCAL NEWSMUKKAMNewsTHIRUVAMBADY

ഓമശ്ശേരി- തോട്ടത്തിൻ കടവ് -തിരുവമ്പാടി റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു

തോട്ടത്തിൻകടവ്: കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് നബാർഡ്- ആർ ഐ ഡി എഫ് ഫണ്ടിൽ നിന്നും ആറ് കോടി രൂപ ഉപയോഗിച്ച് ബി എം & ബി സി നിലവാരത്തിൽ നിർമ്മിക്കുന്ന ഓമശ്ശേരി – തോട്ടത്തിൻ കടവ് – തിരുവമ്പാടി റോഡിന്റെ പ്രവർത്തി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷനായി. മുക്കം നഗരസഭ ചെയർമാൻ പിടി ബാബുവിന്റെ സാന്നിധ്യത്തിൽ തോട്ടത്തിൻ കടവിൽ നടന്ന പരിപാടിയിൽ മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ ചാന്ദിനി, ഇ സത്യനാരായണൻ മാസ്റ്റർ, വേണു കല്ലുരുട്ടി,ഗഫൂർ കല്ലുരുട്ടി, നൗഫൽ മല്ലശ്ശേരി, സി എ പ്രദീപ്കുമാർ, ടാർസൻ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് കരാർ എടുത്തിരിക്കുന്നത്..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com