
മുക്കം: ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ വിദ്യാർത്ഥികളെ വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്താനും വോട്ടിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനും പര്യടനം നടത്തുന്ന വോട്ടുവണ്ടി തെച്യാട് അല്‍ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജില്‍ പ്രചാരണം നടത്തി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സ്വീപ്പിന്റെയും നേതൃത്വത്തില്‍ പര്യടനം നടത്തുന്ന വോട്ടു വണ്ടിയാണ് കോളേജിലെത്തിയത്. എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ബോധവത്ക്കരണ ക്യാമ്പയിൻ പ്രിൻസിപ്പല്‍ പ്രഫ.വി. സലീന ഉദ്ഘാടനം ചെയ്തു. കോഴിക്കോട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാർ വി. ദിലീപ് ക്ലാസെടുത്തു. ഉസൈൻ മേപ്പള്ളി, ലിജോ ജോസഫ് , കെ.റില്‍ഷ, ഫാത്തിമ ഷെറിൻ , ഫാത്തിമ ബത്തൂല്‍ പങ്കെടുത്തു.



