
കണ്ണോത്ത്: കെസിബിസി ലഹരി വിരുദ്ധ സമിതി താമരശേരി രൂപതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപതയിലെ സ്കൂളുകളില്‍ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബുകള്‍ക്കുള്ള അവാർഡ് വിതരണവും പ്രതിഭാ സംഗമവും നടത്തി. ഈ വർഷം രൂപതാ തലത്തില്‍ നടത്തിയ സാഹിത്യോത്സവത്തില്‍ വിജയികളായ വിദ്യാർഥികള്‍ക്കും ഓവറോള്‍ ചാമ്പ്യൻഷിപ്പ് നേടിയ സ്കൂളുകള്‍ക്കും മികച്ച വ്യക്തിത്വ വികസന ക്ലബുകള്‍ക്കുമുള്ള അവാർഡുകളും വിതരണം ചെയ്തു.
സമ്മേളനം രൂപതാ ചാൻസലർ ഫാ. സുബിൻ കവളക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അസിസ്റ്റന്‍റ് മാനേജർ ഫാ. ജോണ്‍ കാച്ചപ്പള്ളി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സമിതി രൂപതാ ഡയറക്ടർ ഫാ. തോമസ് പാറൻ കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡന്‍റ് കുര്യൻ ചെമ്പനാനി, ജനറല്‍ സെക്രട്ടറി ജോളി ഉണ്ണ്യേപ്പിള്ളില്‍, ട്രഷറർ ജോസ് കാവില്‍ പുരയിടത്തില്‍, സാഹിത്യോത്സവം ജനറല്‍ കണ്‍വീനർ കെ.സി. ജോസഫ്, ഹെഡ്മാസ്റ്റർ പി.എ. ജോസ്, വ്യക്തിത്വ വികസന ക്ലബ് ഡയറക്ടേഴ്സ് പ്രതിനിധി ഷെറിൻ മേരി ജോണ്‍, റിസോഴ്സ് ടീം അംഗം ഏബ്രാഹം മണലോടി, വിദ്യാർഥി പ്രതിനിധി ഫയിഹ ഫാത്തിമ എന്നിവർ പ്രസംഗിച്ചു. രൂപതയിലെ വിവിധ സ്കൂളുകളില്‍ നിന്നും വ്യക്തിത്വ വികസന ക്ലബ് ഡയറക്ടേഴ്സും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു.



