
മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ റേഷൻ വിതരണത്തിൽ വേഗതക്കുറവ് അനുഭവപ്പെടുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരേ സമയം മസ്റ്ററിംഗും റേഷൻ വിതരണവും നടത്തുന്ന സാഹചര്യത്തിൽ സർവ്വറിനുണ്ടാകുന്ന ഓവർലോഡാണ് സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സെർവ്വറിന്റെ ലോഡ് ക്രമീകരിക്കുന്നതിനായി റേഷൻ കടകളുടെ പ്രവർത്തനം 7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകുന്നേരവുമായി ക്രമീകരിക്കുവാൻ തീരുമാനിച്ചത്. ടി ദിവസങ്ങളിൽ മസ്റ്ററിംഗും റേഷൻ വിതരണവും ഒരേ സമയം നടക്കുന്നതാണ്.
2024 മാർച്ച് 5 മുതൽ 9 വരെയുള്ള സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തി സമയം ചുവടെ ചേർക്കുന്നു. രാവിലെ പ്രവർത്തിക്കുന്ന റേഷൻ കടകളുടെ സമയം 8 മണിമുതൽ 1 മണിവരെയും ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കുന്ന റേഷൻ കടകളുടെ സമയം 2 മണിമുതൽ 7 മണിവരെയുമാണ്. 08-03-2024 വെള്ളിയാഴ്ച ശിവരാത്രിയോടനുബന്ധിച്ച് റേഷൻ കടകൾക്ക് അവധിയായിരിക്കും.

.



