
ആനക്കാംപൊയിൽ: ആനക്കാംപൊയിൽ ഗവ. എൽ.പി.സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നു. ഇന്ന് (മാർച്ച് 5 ന്) വൈകുന്നേരം 5:30 ന് ലിൻ്റോ ജോസഫ് എം.എൽ.എ. സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.
വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ഒരുക്കുന്ന കലാവിരുന്ന്, ഗുരുവന്ദനം പ്രതിഭാദരം, സപ്ലിമെൻ്റ് പ്രകാശനം തുടങ്ങിയവ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.



