
പുല്ലൂരാംപാറ: സെന്‍റ് ജോസഫ്സ് യുപി സ്കൂളിന്‍റെ 72-ാം വാർഷികാഘോഷം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തില്‍ അധ്യക്ഷത വഹിച്ചു.
സാംസ്കാരിക സമ്മേളനത്തില്‍ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, വാർഡ് അംഗം മേഴ്സി പുളിക്കാട്ട്, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, പിടിഎ പ്രസിഡന്‍റ് സിജോയ് മാളോല, എംപിടിഎ പ്രസിഡന്‍റ് ജിൻസ് മാത്യൂ, അധ്യാപക പ്രതിനിധി അബ്ദുള്‍ റഷീദ്, സ്കൂള്‍ ലീഡർ ഐവിൻ റോബി, വിദ്യാർഥി പ്രതിനിധി അമൻഡ ടെസ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി ക്രിസ്റ്റീന അഗസ്റ്റിൻ, സീനിയർ അധ്യാപിക എല്‍സമ്മ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.



