LOCAL NEWSNews

വയോജനങ്ങള്‍ക്ക്‌ കട്ടിലുകള്‍ വിതരണം ചെയ്തു

ഓമശ്ശേരി : ഓമശേരി പഞ്ചായത്ത്‌ 114 വയോജനങ്ങള്‍ക്ക്‌ കട്ടിലുകള്‍ വിതരണം ചെയ്തു.19 വാർഡുകളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ നിന്നും അർഹരായ വയോജനങ്ങള്‍ക്കാണ് കട്ടിലുകള്‍ വിതരണം ചെയ്തത്.

പഞ്ചായത്ത്‌ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ്‌ പദ്ധതി പ്രാവർത്തികമാക്കിയത്‌. ഇതോടെ മൂന്ന് ഘട്ടങ്ങളിലായി 354 കട്ടിലുകളാണ്‌ വിതരണം ചെയ്തത്‌. പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.കെ. ഗംഗാധരൻ ഓമശേരിയില്‍ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു.

വൈസ്‌ പ്രസിഡന്‍റ് ഫാത്തിമ അബു, വികസന സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ കെ. കരുണാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സണ്‍ സീനത്ത്‌ തട്ടാഞ്ചേരി, തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com