LOCAL NEWS

യാത്രയയപ്പ് സമ്മേളനം നടത്തി

കൂടത്തായ് സെൻറ് മേരീസ്‌ ഹൈ സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന എച്ച്.എം. ഷൈനി തോമസ്,അധ്യാപികമാരായ സൈന സൈമൺ, ജോളി ജോസഫ് എന്നിവർക്ക് അധ്യാപക സംഘടനയായ കെ. പി.എസ്.ടി.എ ഹൃദ്യമായ യാത്രയയപ്പ് നൽകി. സോജി തോമസ് അധ്യക്ഷത വഹിച്ച യോഗംകെ.പി.എസ്.ടി.എ. സംസ്ഥാന നിർവാഹക സമിതി അംഗം ഷാജു പി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ.ഫാ.ബിബിൻ ജോസ് മുഖ്യ പ്രഭാഷണം നടത്തി തോമസ് ആഗസ്റ്റിൻ,സുമേഷ് സി.ജി.,അജേഷ് കെ.ആന്റോ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബെന്നി ജോർജ് സ്വാഗതവും സലില പീറ്റർ നന്ദിയും പറഞ്ഞു.കഴിഞ്ഞ വർഷം വിവിധ നേട്ടങ്ങൾ കൈവരിച്ച എഴുത്തുകാരി നിഷ ആന്റണി, രേവതി ജെ,മനോജ്‌ കെ വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com