
മുക്കം:മോഹിനിയാട്ട കലാകാരൻ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമക്കതിരെ പി.കെ.എസ് തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ എം ഏരിയാ സെക്രട്ടറി വി.കെ.വിനോദ് ഉൽഘാടനം ചെയ്തു. പി.കെ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് പി.ടി.ബാബു. ഏരിയാ സെക്രട്ടറി സി.എൻ വിശ്വൻ, കെ.പി.ചെറിയനാകൻ, സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.നിലീന അദ്ധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞൻ, ഒ.കെ.സാമി കെ.ബിന്ദു., അഖിലേഷ്, ബിന്ദു രാഘവൻ, ഷെർലി, എന്നിവർ നേതൃത്വം നൽകി.



