
താമരശ്ശേരിയിൽ വൻ തീപിടുത്തം, പഴയ ബസ്സ് സ്റ്റാൻ്റിനു മുന്നിലെ രണ്ടു ബേക്കറികൾ പൂർണമായും കത്തിനശിച്ചു, മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു. പഴയ സ്റ്റാൻ്റിനു മുന്നിലെ സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തിയത്, പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിൽ താഴെ മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുള്ളൂ.



