LOCAL NEWS

ഓശാന തിരുനാൾ ആചരിച്ചു

തിരുവമ്പാടി : തിരുഹൃദയ ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓശാന തിരുനാൾ ആചരിച്ചു. പാരിഷ് ഹാളിൽ നടന്ന പ്രാരംഭ ശുശ്രൂഷകൾക്ക് ശേഷം യേശുവിന്റെ ജെറുസലേം പ്രവേശനത്തെ അനുസ്മരിച്ച് കുരുത്തോലകളും ഏന്തി വിശ്വാസികൾ പ്രദക്ഷിണമായി ദേവാലയത്തിൽ എത്തി. ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ ആചാരമനുസരിച്ച് മൂന്ന് പ്രാവശ്യം മുട്ടി ദേവാലയത്തിന്റെ പ്രധാന കവാടം തുറന്നു. തുടർന്ന് ആഘോഷമായ ദിവ്യബലിയും മറ്റ് തിരു കർമ്മങ്ങളും നടന്നു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ആൽബിൻ വിലങ്ങുപാറ, ഫാ. റോബിൻ പൊടിമറ്റത്തിൽ, ട്രസ്റ്റി മാരായ തോമസ് പുത്തൻപുരയ്ക്കൽ, ലിതിൻ മുതുക്കാട്ടുപറമ്പിൽ, വിപിൻ കടുവത്താഴെ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com