LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തേങ്ങയ്ക്കുള്ളിൽ കല്ലുകൾ നിറച്ച നിലയിൽ.

തിരുവമ്പാടി : തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ നിറയെ കല്ലുകൾ, തിരുവമ്പാടി ലിസ ആശുപത്രിയിലെ കാന്റീനിൽ ഇന്ന് രാവിലെയാണ് ജീവനക്കാരെയും ചായ കുടിക്കാനെത്തിയവരെയും ഒരുപോലെ അമ്പരപ്പിച്ച സംഭവം ഉണ്ടായത്.കാന്റീനിലേക്ക് വാങ്ങിയ തേങ്ങ പൊട്ടിച്ചപ്പോഴാണ് അതിനുള്ളിൽ കല്ലുകൾ നിറച്ചതായി കണ്ടെത്തിയത്. തേങ്ങയ്ക്ക് അസാധാരണമായ ഭാരം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തേങ്ങയുടെ കണ്ണുള്ള ഭാഗത്ത് സൂക്ഷ്മമായൊരു ദ്വാരം കണ്ടെത്തിയതായും ഇതുവഴി കല്ലുകൾ ഉള്ളിൽ നിറച്ചതാകാമെന്നുമാണ് പ്രാഥമിക നിഗമനം.തേങ്ങയ്ക്ക് തൂക്കം വർധിപ്പിച്ച് വിൽപ്പന നടത്തുന്നതിനായി വ്യാപാരത്തിനിടെ ആരെങ്കിലും ഇത്തരത്തിൽ കൃത്രിമം നടത്തിയതാകാമെന്നാണ് സംശയിക്കുന്നത്. എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്നോ എവിടെവെച്ചാണ് കല്ലുകൾ നിറച്ചതെന്നോ വ്യക്തമായിട്ടില്ല.സാധാരണ ഭക്ഷ്യവസ്തുവായ തേങ്ങയിൽപ്പോലും ഇത്തരത്തിലുള്ള കൃത്രിമം നടന്നതായി സംശയിക്കുന്ന സംഭവം കാന്റീൻ ജീവനക്കാരിലും നാട്ടുകാരിലും കൗതുകവും ആശങ്കയും സൃഷ്ടിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com