
ഓമശ്ശേരി: കൂടത്തായിക്കടുത്ത് ഇരുതുള്ളി പുഴയിലെ തോട്ടത്തിൽ കടവിന് സമീപം ഇന്ന് രാവിലെ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിഞ്ഞു. ഓമശ്ശേരി മങ്ങാട്ട് പുറായിൽ സജീവൻ (45) എന്ന ആളുടേതാണ്. മുഖത്ത് കാണപ്പെട്ട ചെറിയ പരിക്കുകൾ മീൻ പിടിക്കാൻ വേണ്ടി ഇറങ്ങിയപ്പോൾ കാൽ വഴുതി വീണപ്പോൾ സംഭവിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം.വസ്ത്രവും ചെരിപ്പും ഫോണും സമീപത്ത് നിന്ന് കണ്ടെടുത്തു. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല കൈയ്യിൽ ചുറ്റിയ നിലയായിരുന്നു. ഇയാൾ അവിവാഹിതനാണ്താമരശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം മറ്റു നടപടികൾ സ്വീകരിക്കും



