LOCAL NEWS

വിഷുവിനെ വരവേൽക്കാൻ പടക്ക വിപണി സജീവം

തിരുവമ്പാടി: വിഷു പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ മലയോരമേഖലയിൽ പടക്കവിപണി സജീവമാകുന്നു. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി പതിനഞ്ചോളം പുതിയ ഇനങ്ങളും ഫാമിലി പാക്കറ്റുകളും ഇത്തവണ വിപണിയിൽ എത്തിയിട്ടുണ്ട്.നാലുഭാഗത്തു നിന്നും മയിലിനെ പോലെ കത്തുന്ന മെഗാ പീകോക്ക് , ഡാൻസിംഗ് അബ്രല്ല, അൾട്ട പുൾട്ട, കഥകളി, ഓൾഡ് ഈസ് ഗോൾഡ്, ടോപ് ഗണ്‍, ഹെലികോപ്റ്റർ, ഡ്രോണ്‍ തുടങ്ങിയ പതിനഞ്ചിലധികം പുതിയ ഐറ്റങ്ങളാണ് ഇത്തവണ വിഷുവിപണി കീഴടക്കാനായി ഒരുങ്ങുന്നത്.

അപകടരഹിതമായ പടക്ക വിഭവങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. വ്യത്യസ്ത തരത്തിലുള്ള സ്കൈ ഷോട്ടുകളും മേശപ്പൂത്തിരികളും കുഞ്ഞു കുട്ടികൾക്ക് വരെ ഉപയോഗിക്കാവുന്ന തരത്തിലുള്ള പൂത്തിരികളും വിപണിയിൽ എത്തിയിട്ടുണ്ടെന്നും ഇവർ പറയുന്നു.വിഷുവിന്‍റെ തിരക്ക് മുൻകൂട്ടി കണ്ട് നേരത്തെ തന്നെ പടക്കങ്ങൾ വാങ്ങാൻ നിരവധി ഉപഭോക്താക്കൾ ഷോപ്പിൽ എത്തുന്നുണ്ട്.2675 രൂപയുടെ 35 ഇനങ്ങളുള്ള ഫാമിലി പാക്ക് ഓഫർ വിലയിലും നൽകുന്നുണ്ട്. വിഷു അടുക്കുന്നതോടെ ഇത്തവണ കച്ചവടം കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com