News

കയാക്കിങ് ചാംപ്യൻഷിപ്പ്: ആദ്യ സംഘം എത്തി

കോടഞ്ചേരി: ഓഗസ്റ്റ് 4. 5, 6 തീയതികളിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ ഒൻപതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന കയാക്കിങ് താരങ്ങളുടെ ആദ്യ സംഘം കോടഞ്ചേരിയിൽ എത്തി. ഇവിടെ എത്തിയ കയാക്കിങ് താരങ്ങൾ ഇരുവഞ്ഞിപ്പുഴയിൽ പരിശീലനം നടത്തി.

കഴിഞ്ഞ വർഷത്തെ മത്സരത്തിലെ ചാംപ്യനായ റാപ്പിഡ് റാജ പട്ടം നേടിയ ഉത്തരാഖണ്ഡ് സ്വദേശിയായ അമിത് താപ്പ, അങ്കിത് സിങ് (ഉത്തരാഖണ്ഡ്), ബാവ് പ്രീത് സിങ് (ഡൽഹി) എന്നിവരും കേരള താരങ്ങളായ നിസ്തുൽ ജോസ് (കോഴിക്കോട്), ആർ.നിതിൻ (കോഴിക്കോട്), സാഗർ സുരേഷ് (കൊല്ലം), കർണാടക സ്വദേശിനി ആൻ മത്തിയാസ് എന്നിവരടങ്ങുന്ന ആദ്യ സംഘമാണ് കോടഞ്ചേരിയിൽ എത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com