
പുല്ലൂരാംപാറ:പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്ക്കൂളിൽ പ്രാദേശിക പി. ടി. എ സംഗമം സംഘടിപ്പിച്ചു. മുത്തപ്പൻ പുഴ , കരിമ്പ്, ആനക്കാംപൊയിൽ ഭാഗങ്ങളിലുള്ള രക്ഷിതാക്കളെയും വിദ്യാർഥികളെയും സംഘടിപ്പിച്ചു കൊണ്ട് ആനക്കാംപൊയിൽ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ട സംഗമം ജനശ്രദ്ധയാകർഷിച്ചു. പി. ടി. എ പ്രസിഡണ്ട് വിത്സൻ താഴത്തു പറമ്പിൽ അധ്യക്ഷത വഹിച്ചയോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വലിയ കൊല്ലി പള്ളി വികാരി ഫാദർ ജിയോ പുതുശ്ശേരി പുത്തൻപുര മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ ജോളി ജോസഫ്, വാർഡ് മെമ്പർ മഞ്ജുഷിബിൻ, ആനക്കാംപൊയിൽ യു.പി.സ്ക്കൂൾ പ്രധാനാധ്യാപകൻ റോയ് മുരിക്കോലിൽ, അനുപ്രകാശ്,ബീന പോൾ,റെജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. 2024 വർഷത്തെ പാഠ്യ പാഠ്യേതര മേഖലകളിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി. സ്നേഹവിരുന്നോടു കൂടി സംഗമം പര്യവസാനിച്ചു. പ്രദേശവാസികളുടെ നിറസാന്നിധ്യം സംഗമത്തെ വമ്പിച്ച വിജയമാക്കി തീർത്തു.



