LOCAL NEWSNews

സീനിഷ് കുമാറിനെ ആദരിച്ചു

കോടഞ്ചേരി: ഏതൊരു പ്രതിസന്ധി ഘട്ടമുണ്ടായാലും സ്വജീവൻ പണയം വെച്ച് ദുരന്തമുഖത്ത് ഓടിയെത്തി അർഹരായവർക്ക് സഹായമെത്തിക്കുന്ന സീനീഷ് കുമാർ സായിയെ ചെമ്പുകടവ് ഗവൺമെൻ്റ് സ്ക്കൂളിൽ വെച്ചു നടത്തിയ ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പൊന്നാടയണിയിച്ച് ആദരിച്ചു.

മുമ്പ് നിരവധിദുരന്തസ്ഥലങ്ങളിൽ നിസ്വാർത്ഥ സേവനം ചെയ്ത സീനീഷ് കുമാർ സന്നദ്ധ സേവനത്തിനു നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്..
ഈ മാസം 4-ആം തിയതി ഈസ്റ്റ് മലയമ്മ സ്വദേശി, ഹൂസ്നി മുബാറക്ക് അപകടത്തിൽപ്പെട്ടപ്പോൾ ഹുസ്നിയെ കണ്ടെത്തുന്നതിനായി രൂപികരിച്ച സംയുക്ത സന്നദ്ധ സേനയുടെ ടീം ക്യാപ്റ്റനായും, തുഷാരഗിരിയിൽ വെള്ളത്തിൽ വീണ ബേപ്പൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തുന്നതിനും മുൻപന്തിയിൽ പ്രവർത്തിച്ചു.

ഫയർ & റെസ്ക്യൂ നേതൃത്വം കൊടുക്കുന്ന സിവിൽ ഡിഫൻസ് അംഗമായും, രാഹുൽ ബ്രിഗേഡ് സന്നദ്ധ സേനയുടെ സെൻട്രൽ ടീം ക്യാപ്റ്റൻ, സായി ഡി സാസ്ററർ മാനേജ്മെൻറ് മുഖ്യ പരിശീലകൻ, ടാസ്ക്ക് ഫോഴ്സ് കോഓഡിനേറ്റർ എന്നിനിലകളിൽ സേവനം ചെയ്യുന്ന സീനീഷ് കോടഞ്ചേരി ടൗണിലെ ചുമട്ട് തൊഴിലാളി കൂടിയാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com