LOCAL NEWS

രാജീവ്‌ ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം നടത്തി

തിരുവമ്പാടി:മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അഖിലേന്ത്യ അധ്യക്ഷനുമായിരുന്ന ശ്രീ.രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനാചാരണം തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്നു.അനുസ്മരണ ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ധീർഘ വീക്ഷണത്തോടെ നയിക്കുകയും രാജ്യത്തു കമ്പ്യൂട്ടർ വത്കരണവും, വിവര വിനിമയ സാങ്കേതിക വിദ്യയും പ്രാവർത്തികാമാക്കുകയും ഇന്ന് യുവ തലമുറ അനുഭവിക്കുന്ന ജീവിത സൗകര്യങ്ങൾ മുഴുവൻ നമ്മുക്ക് ലഭ്യമാക്കുകയും ചെയ്ത ക്രാന്തദർശിയായ ഒരു ഭരണാധികാരിയായിരുന്നു ശ്രീ.രാജീവ്‌ ഗാന്ധി എന്ന് ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടികാട്ടി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷമായ 404 അംഗങ്ങളിലേക്ക് എത്തിച്ച രാജീവ്‌ ഗാന്ധിയുടെ സ്മരണ ഏതൊരു ജനാധിപത്യ വിശ്വാസിയെയും ആവേശഭരിതമാക്കാൻ പോന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപെട്ടു. മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലികൊടുത്തു. രാജീവ്‌ ഗാന്ധിയുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി. തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ വാഴേപറമ്പിൽ അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൺ, മില്ലി മോഹൻ, ലിസ്സി മാളിയേക്കൽ, സുന്ദരൻ എ.പ്രണവം, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ഹനീഫ ആച്ചപറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, ലസ്സി സണ്ണി, ഷൈനി ബെന്നി, ബിനു പുതുപ്പറമ്പിൽ, ബിജു വർഗീസ് പുരയിടത്തിൽ, മനോജ്‌ മുകളേൽ,ജോജോ നെല്ലരിയിൽ,ബീവി തുറവൻപിലാക്കൽ, , വിൽ‌സൺ ആലക്കൽ, സുലൈഖ അടുക്കത്തിൽ, റോയ് മനയാനി പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com