LOCAL NEWS

നാൽപ്പത് വർഷമായി ഒരു രൂപയ്ക്ക് ചായ വിൽക്കുന്ന വ്യാപാരിയെ ആദരിച്ചു

കോഴിക്കോട് :നാൽപ്പത് വർഷമായി ഒരു രൂപക്ക് ചായ നൽകുന്ന കുട്ട്യോട്ടനെ അന്താരാഷ്ട്ര ചായ ദിനത്തിൽ മെഡിക്കൽ ട്രയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചു. കോഴിക്കോട് തളിയിൽ നാൽപ്പത് വർഷമായി ഒരു രൂപക്ക് ചായ വിൽക്കുന്ന കുട്ട്യോട്ടൻ പലരും ചായക്ക് വില കൂട്ടിയപ്പോയും ഇന്നും ഒരു രൂപക്ക് തുടരുന്നത് ഒരുപാട് സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും ആശ്രയമാണ് കോഴിക്കോട് തളിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ് അന്താരാഷ്ട്ര ചായ ദിനത്തിൽ ആദരിച്ചത്. ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൻസിപ്പൾ ജ്യോതി പ്രദീപ് പെന്നാടയണീച്ച് ഉപഹാരം നൽകി.സ്റ്റാഫങ്ങളായ ശ്രീദേവി,ജിൻസി, അഞ്ഞ്ജു,സൂര്യ,ഷാനിയ, എൻ മുഹമ്മദ് ഷഹീർ എന്നിവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com