LOCAL NEWS

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവമ്പാടി: ജനങ്ങളുടെ ആരോഗ്യം മുൻനിർത്തികൊണ്ട് യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബും കെ.എം.സി.റ്റി മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് പുത്തൻമഠം തൊഴിൽ പരിശീലന കേന്ദ്രത്തിൽ വെച്ച് സംഘടിപ്പിച്ചു. മുക്കം നഗരസഭ ആറാം ഡിവിഷൻ കൗൺസിലർ നികുഞ്ജം വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു. സൗജന്യമായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശു രോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ഇ എൻ ടി, രക്ത ഗ്രൂപ്പ്‌ നിർണയം, ഷുഗർ, പ്രഷർ പരിശോധന എന്നീ വിഭാഗങ്ങളിൽ ആണ് സേവനം ഉണ്ടായിരുന്നത്. തൊട്ടടുത്ത പ്രദേശങ്ങളിലും വെച്ച് ഇത്രയും മികച്ച ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നത് ആദ്യമായിട്ടാണന്നും. വളരെയധികം ആളുകൾ അതിന്റെ ഉപയോഗം മനസിലാക്കി വിനിയോഗിച്ചു. സഹകരിച്ചവരെയും സഹായിച്ചവരെയും നന്ദി അറിയിക്കുന്നതായുംയുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com