LOCAL NEWS

കാർഷികവൃത്തിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പരിസ്ഥിതി ദിനാചരണം നടത്തി

തിരുവമ്പാടി അൽഫോൻസ കോളേജിൽ പരിസ്ഥിതി ദിനാചരണം വിപുലമായി നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പരിസ്ഥിതി ദിനാചരണം, ക്യാമ്പസിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ടും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവരുടെ വീട്ടുവളപ്പിൽ നടാനുള്ള ടിഷ്യുകൾച്ചർ വാഴ വിത്തുകളും നെല്ലി തൈകളും വിതരണം ചെയ്തുകൊണ്ടും ഉദ്ഘാടനം ചെയ്തു. “കർഷകരാണ് യഥാർത്ഥ പരിസ്ഥിതി സംരക്ഷകർ ‘ എന്ന് കർഷക മക്കളായ വിദ്യാർത്ഥികൾ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടും ‘ഇന്നത്തെ തൈ നാളത്തെ തണൽ’ എന്ന കോളേജിന്റെ പ്രഖ്യാപിതനയത്തെ മുറുകെപ്പിടിച്ചുകൊണ്ടുമാണ് ഹരിത കേരളത്തിന്റെ സഹായസഹകരണത്തോടെ പരിസ്ഥിതി ദിനാചരണാഘോഷങ്ങൾ സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. ചാക്കോ കെ വി പരിസ്ഥിതി ദിന സന്ദേശം നൽകി. കോളേജ് ഗ്രീൻ ക്ലബ് സ്റ്റാഫ് കോഡിനേറ്റർ ബ്രില്ല ബെന്നി, ഷീബ മോൾ ജോസഫ്, എൻഎസ്എസ് കോർഡിനേറ്റർ ഫാ. ഷിജു മാത്യു, ദീപാ ഡൊമിനിക്, റിനു തോമസ് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥി ഭാരവാഹികളായ മുഹമ്മദ് ജാസിം കെ എസ് റാനിയ എന്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com