
തിരുവമ്പാടി:ലോക പരിസ്ഥിതി ദിനമായ ഇന്ന്കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ അഭിമുഖ്യത്തിൽ ഫലവൃക്ഷ തൈ വിതരണം നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുതിർന്ന പൊതുപ്രവർത്തകനുമായ ടി കെ ചൂലംകുട്ടിക്ക് ഫല വൃക്ഷ തൈ നൽകികൊണ്ട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ പരിസ്ഥിതി ദിനചാരണം ഉൽഘാടനം ചെയ്തു. ചടങ്ങിൽ ജോർജ് പാറെക്കുന്നത്, മില്ലി മോഹൻ, ഹനീഫ ആച്ചപ്പറമ്പിൽ, ഫ്രാൻസിസ് സാലസ്, ഷെറീന കിളിയെണ്ണി, ഷിജു ചെമ്പനാനി, ടി കെ ചൂലംകുട്ടി, പ്രശാന്ത് കുമാർ പി എൻ, പ്രസാദ് തോമസ് എന്നിവർ പ്രസംഗിച്ചു.



