LOCAL NEWSNews

കോഴിക്കോട് വൻ ചാരായ വേട്ട; 100 ലിറ്റര്‍ വാഷും ചാരായവും നശിപ്പിച്ച്‌ പോലീസ്

കോഴിക്കോട്: വാഷും നാടൻ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ച്‌ പോലീസ്. 100 ലിറ്റർ വാഷും ചാരായവുമാണ് പോലീസ് നശിപ്പിച്ചത്.പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ്.ഐ ജിതിൻവാസിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി പോലീസും പേരാമ്പ്ര ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡും ചേർന്ന് നടത്തിയ റെയ്ഡില്‍ വാഷും, വാറ്റുപകരണങ്ങളും ചാരായവും കണ്ടെത്തുകയായിരുന്നു.

പെരുവണ്ണാമൂഴി നരിമഞ്ച കോളനിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വാഷും, വാറ്റുപകരണങ്ങളും പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോളനി റോഡിന്റെ സൈഡിലായി ഒളിപ്പിച്ച നിലയിലായിരുന്ന 6 ലിറ്റർ ചാരായം കണ്ടെത്തിയത്. ഇവയെല്ലാം നശിപ്പിച്ചതായി പോലീസ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com