LOCAL NEWSMUKKAM

അഗസ്യത്യൻമൊഴിയിൽ ഇരുചക്ര വാഹനം ടിപ്പറിൽ ഇടിച്ചു വീട്ടമ്മ മരിച്ചു

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്യത്യമൊഴി സിവിൽ സ്റ്റേഷന് സമീപം ഇരുചക്ര വാഹനം ടിപ്പറിൽ ഇടിച്ച് ടിപ്പറിന്റെ അടിയിൽ വീണ് വീട്ടമ്മ മരിച്ചു. കള്ളൻതോട് തത്തമ്മപറമ്പിൽ വേലായുധന്റെ ഭാര്യ മാധവി(60) ആണ് മരിച്ചത്.ഇന്ന് വൈകിട്ടോടെ ആയിരുന്നു അപകടം. മുക്കത്ത് നിന്നും ഒരേ ദിശയിൽ വരികയായിരുന്ന ഇരുചക്ര വാഹനവും ടിപ്പറും അഗസ്തിമുഴി സിവിൽ സ്റ്റേഷന് സമീപം ഗതാഗതക്കുരുക്കിൽ അകപ്പെട്ടപ്പോൾ ഇരുചക്ര വാഹനം ഇടത് സൈഡിലൂടെ ടിപ്പറിനെ മറികടന്നപ്പോൾ വീട്ടമ്മ ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു. വീണ ഉടൻ വീട്ടമ്മയുടെ ദേഹത്തിലൂടെ ടിപ്പർ കയറി ഇറങ്ങി തൽക്ഷണം മരിച്ചു.മരിച്ച മാധവിയുടെ ഭർത്താവ് വേലായുധൻ ആയിരുന്നു ഇത് ചക്ര വാഹനം ഓടിച്ചിരുന്നത്.ഇദ്ദേഹത്തെ നേരിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com