LOCAL NEWS

കല്ലുരുട്ടി സ്കൂളിൽ ഏകദിന പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.

*കല്ലുരുട്ടി സ്കൂളിൽ ഏകദിന പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.*

കല്ലുരുട്ടി: പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സെൻറ് തോമസ് എൽ പി സ്കൂൾ നീലേശ്വരം – കല്ലുരുട്ടിയിൽ ഏകദിന പ്രവർത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു. കുന്നമംഗലം ബിആർസി സ്പെഷ്യലിസ്റ്റ് അധ്യാപിക ഷീന വി പി ക്ലാസ് നയിച്ചു. വ്യത്യസ്തങ്ങളായ കരകൗശല വസ്തുക്കളുടെ നിർമ്മിതി കുട്ടികളിൽ കൗതുകമുണർത്തി. സ്കൂൾ മാനേജർ റവ. ഫാ. സിബിൻ കിളിയൻപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപകൻ ജോൾജിൻ ജോർജ്, പിടിഎ പ്രസിഡൻറ് മുഹമ്മദ് റിയാസ്, അധ്യാപകരായ മെറിൻ വർഗീസ് എന്നിവർ സംസാരിച്ചു. അധ്യാപകരായ ധന്യ ഫ്രാൻസിസ്, അലി അബ്ദുൽ റസാഖ്, അയോണ തോമസ്, ജിതിൻ സജി, സി. ടെസ്സി പീറ്റർ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com