GULF NEWSLOCAL NEWS
ഓമശ്ശേരി സ്വദേശി മക്കയിൽ നിര്യാതനായി

സൗദി അറേബ്യ: നാട്ടില്‍നിന്ന് ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മക്കയിലെത്തിയ മലയാളി മരിച്ചു. ഹാഇലില്‍ ബഖാല നടത്തുന്ന ഓമശ്ശേരി പുത്തൂർ സ്വദേശി അഷ്‌റഫ് (47) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്.നാട്ടില്‍നിന്നും ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാൻ ഹാഇലില്‍നിന്ന് സകുടുംബം കഴിഞ്ഞ ദിവസം മക്കയില്‍ എത്തിയതായിരുന്നു.അവിടെ വെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികള്‍ക്ക് കെ.എം.സി.സി നേതൃത്വം നല്‍കുന്നു