LOCAL NEWS

സ്വകാര്യ ബസ് മതിലിൽ ഇടിച്ചു അപകടം.

കാക്കൂർ: ബാലുശ്ശേരി – കോഴിക്കോട് റൂട്ടില്‍ കാക്കൂര്‍ പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ ബസ് വീട്ടുവളപ്പിലെ മതിലിൽ ഇടിച്ചു. കുറുമ്പൊയില്‍-ബാലുശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന ഇത്യാട് ചാനല്‍ 2 ബസാണ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചത്. ഒരു സ്ത്രീയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേ്ക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.കാക്കൂകുഴിയില്‍ അയിഷ മന്‍സില്‍ അബൂബക്കൂറിന്റെ വീടിന്റെ മതിലിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെങ്ങ്, മാവ് എന്നിവ മുറിഞ്ഞ് വീണു. മുറിഞ്ഞ മരം തൊട്ടടുത്ത കടയുടെ മുകളിലേക്കാണ് പതിച്ചത്. എഎസ്ഐ കെ.കെ.ലിനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com