
താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ കാർ കത്തി നശിച്ചു. ആളപായമില്ല.ഇന്ന് രാവിലെയാണ് സംഭവം.മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ പുക വരുന്നത് കണ്ടയുടൻ പുറത്ത് ഇറങ്ങുകയായിരുന്നു. അപകത്തെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു.കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചെങ്കിലും കാർപൂർണമായും കത്തി നശിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



