LOCAL NEWS

തിരുവമ്പാടി ലയൺസ് ക്ലബിന് പുതിയ ഭാരവാഹികൾ

തിരുവമ്പാടി : ലയൺസ് ക്ലബ് ഓഫ് തിരുവമ്പാടി 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.അഡ്വ. ജിമ്മി ജോർജ് പ്രസിഡന്റായും, അഡ്വ. സിബിൻ വി ജോസ് സെക്രട്ടറിയായും,അഡ്വ. മോഹൻ കെ ജോസ് ട്രഷററായും തെരഞ്ഞെടുത്തു. തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ വിനീഷ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സിബിൻ വി ജോസ് അധ്യക്ഷത വഹിച്ചു. റിജിണൽ ചെയർമാൻ അനൂപ് കോവിൽ, സോൺ ചെയർമാൻ മാത്യു ചെമ്പോട്ടിക്കൽ, ചാർട്ടർ പ്രസിഡന്റ് ഡോ. പി എം മത്തായി, അഡ്വ. ജിമ്മി ജോർജ്, അഡ്വ. മോഹൻ കെ ജോസ്, സുജൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. സബ് ഇൻസ്പെക്ടർ സെലക്ഷൻ ലഭിച്ച ആൽവിന ജെയിംസിനെയും, കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ റാങ്ക് ജേതാവായ ആസ്ട്രിൽ ജയിംസിനേയും , കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ആരാധ്യ ജയേഷ്, ഐശ്വര്യ ജയേഷ് എന്നിവരെയും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആഗ്നസ് മരിയ ജിമ്മി, റോഹാൻ സണ്ണി, ജോസ് സിബിൻ, സലറ്റെ മരിയ ഷാജി, റോഹാൻ സിബിൻ തുടങ്ങിയവരെയും ആദരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com