
മുക്കം:മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ് വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. മുക്കം സബ് ഇൻസ്പെക്ടർ പ്രദീപ് കെ സി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജംഷീന സി പി സ്വാഗതം പറഞ്ഞ ചടങ്ങിന് അഡ്മിനിസ്ട്രേറ്റർ കെ വി വിജയൻ അധ്യക്ഷത വഹിച്ചു. സ്പോട്സ് കോഡിനേറ്റർ അരുണാചലം ടി വി ,സുധിന കെ എന്നിവർ പരിപാടിക്ക് ആശംസ നൽകി സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഷീന വി ചടങ്ങിന് നന്ദി പറഞ്ഞു.



