LOCAL NEWS

സ്വാമി ജ്ഞാനതീർത്ഥയുടെ ചികിൽസക്കായി നാടൊരുമിച്ചു, ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവമ്പാടി:മലയോര മേഖലയിലെ സൗഹൃദത്തിൻ്റെയും, സ്നേഹത്തിൻ്റെയും പ്രതീകമായി പ്രവർത്തിച്ചിരുന്ന താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ സ്വാമികളുടെ ഗുരുതരമായ കരൾ രോഗ ചികിൽസക്കായി പണം സമാഹരിക്കുന്നതിൻ്റെ ഭാഗമായി തിരുവമ്പാടിയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മക്കും ഫണ്ട് സമാഹരണത്തിനും നേതൃത്വം നൽകിയത് സംസ്ഥാനത്തെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ ഷമീർ കുന്ദമംഗലമാണ്. പ്രസ്തുത ജനകീയ സംഗമം ഇസ്ലാമിക്ക് വെൽഫയർ ട്രസ്റ്റ് ചെയർമാൻ എം.അബ്ദുൾ ലത്തീഫ് ഉൽഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ് ചെമ്പകശേരി (കോടഞ്ചേരി), ദിവ്യഷിബു ( കൊടിയത്തൂർ), പി.കെ.ഗംഗാധരൻ (ഓമശേരി), ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ. അബ്ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ ബാബുകളത്തൂർ, ബിജു എണ്ണാർ മണ്ണിൽ, മുൻസിപ്പൽ കൗൺസിലർ നികുഞ്ജം വിശ്വനാഥൻ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, രാഷ്ട്രീയ- മത- പൊതുപ്രവർത്തക രംഗത്തെ നേതാക്കളായ അബ്ദുൾ ലത്തീഫ് സഖാഫി, സിസ്റ്റർ ഡാനി ജോൺ, സി.പി. ചെറിയ മുഹമ്മദ്, ബാബു. കെ. പൈക്കാട്ടിൽ, വി.കെ.വിനോദ്, ബാബു മൂലയിൽ, സി.കെ. കാസിം, ജോയ് മ്ലാക്കുഴി, ജോളി ജോസഫ്, സുന്ദരൻ എ പ്രണവം, പ്രൊഫ. ചാക്കോ കാളമ്പറമ്പിൽ, പി.സി. മെവിൻ, പി.എ.ശ്രീധരൻ, മനോജ് വാഴേപറമ്പിൽ, ടി.ജെ. കുര്യാച്ചൻ, അസീസ് ആലങ്ങാടൻ, രാമചന്ദ്രൻ കരിമ്പിൽ, സി. ഗണേഷ് ബാബു, ജോസ് പൈമ്പിള്ളിൽ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com