
മുക്കം: തേക്കുംകുറ്റിയിൽ ഓട്ടോറിക്ഷ തോട്ടിൽ വീണ് അപകടം.രാത്രി 9 മണിക്കായിരുന്നു അപകടം സംഭവിച്ചത്.തെക്കുംകുഴിയിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നുവെന്നും ഇടിയുടെ അഘാതത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു.ഇടിച്ച കാർ നിർത്താതെ പോയി. കാറിനു വേണ്ടി തിരച്ചിൽ ആരംഭിച്ചു.ഡ്രൈവർക്കും യാത്രക്കാർക്കും നിസ്സാര പരിക്കേറ്റു.



