
മുക്കം:മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് അപകടത്തിൽപ്പെട്ട് പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഇന്നലെ രാത്രി 10.30ഓടെയാണ് അനിഷ്ട സംഭവങ്ങൾ നടന്നത്.മുക്കം പാലത്തിനും നോർത്ത് കാരശ്ശേരി പാലത്തിനും ഇടയിൽ വെച്ചാണ് അപകടമുണ്ടായത്.മദ്യ ലഹരിയിൽ ബൈക്ക് ഓടിച്ചെത്തിയ രണ്ട് പേർ മറ്റ് വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ തെറ്റായ ദിശയിലും വളഞ്ഞുപുളഞ്ഞും ഇരു ചക്രവാഹനം ഓടിക്കുകയായിരുന്നു.
പിന്നാലെയെത്തിയ മറ്റൊരു ബൈക്ക് യാത്രികനാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.ഇവർക്ക് പിന്നാലെയെത്തിയ മറ്റൊരു ബൈക്ക് യാത്രികൻ അപകടകരമായ യാത്ര കണ്ട് അന്വേഷിക്കാനായി റോഡിൽ നിർത്തിയപ്പോൾ മദ്യപസംഘം ഇയാളുടെ വാഹനത്തിൽ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഹെൽമെറ്റ് ധരിച്ചിരുന്നില്ല.



