തിരുവാമ്പാടിയിൽ പ്രവർത്തിക്കുന്ന ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രം സൺഡേ സ്റ്റോറീസ് എന്ന പേരിൽ പ്രതിവാര സംവാദ സദസ്സ് സംഘടിപ്പിക്കുകയാണ്. ആദ്യ പരിപാടിയായി ജൂലായ് 21 ഞായറാഴ്ച 4 മണിക്ക് പ്രമുഖ എഴുത്തുകാരി രാജശ്രീ ആർ ൻ്റെ 'കല്യാണിയും ദാക്ഷായണിയും എന്നു പേരായ രണ്ടു പെണ്ണുങ്ങളുടെ കത' എന്ന പുസ്തകം അവതരിപ്പിച്ചു കൊണ്ട് വിജീഷ് പരവരി സംസാരിക്കും. തുടർന്ന് വായനക്കാർ സംവദിക്കും. എല്ലാ ഞായറാഴ്ചയും പ്രമുഖ എഴുത്തുകാരുടെ രചനകൾ സംവാദ സദസ്സിൽ അവതരിപ്പിക്കും. എഴുത്തുകാരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. ജനചേതനാ ഹാളിലാണ് പരിപാടി നടക്കുക.