KOODARANCHILOCAL NEWS

“അർജുനോടൊപ്പം ഞങ്ങളും…

കൂടരഞ്ഞി : കർണ്ണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടി കത്തിച്ച മെഴുകുതിരികളുമായി പ്രാർത്ഥനയോടെ കക്കാടം പൊയിൽ ജി.എൽ.പി സ്ക്കൂൾ വിദ്യാർത്ഥികൾ. സ്ക്കൂളിൽ നടന്നഅർജുനോടൊപ്പം ഞങ്ങളും’ എന്ന പരിപാടിയിലാണ് കൊച്ചു കുട്ടികൾ മെഴുകുതിരിതെളിച്ചു കൊണ്ട് അർജുന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേർന്നത്. ഇതോടനുബന്ധിച്ച് വാർഡ് മെമ്പർ സീന ബിജുവിന്റെ അധ്യക്ഷതയിൽ സ്ക്കൂളിൽ നടന്ന ചടങ്ങ് ഗ്രാമഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ
വി.എസ്.രവി സന്ദേശം നൽകി. ഹെഡ് മാസ്റ്റർ അബ്ദുൽ മജീദ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടരി ശ്രീജേഷ് എം.ആർ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com