HEALTHLOCAL NEWS

കുട്ടികളിലെ കാഴ്ച വൈകല്യം; തിരുവമ്പാടിയിൽ അധ്യാപകർക്ക് പരിശീലനം നൽകി

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖത്തിൽ ദേശീയ അന്ധതാനിവാരണ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികളിലെ കാഴ്ച വൈകല്യം നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്ന പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് പരിശീലനം നൽകി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റംല ചോലക്കൽ അധ്യക്ഷതവഹിച്ചു. ‘കുട്ടികളിലെ കാഴ്ച വൈകല്യം ‘ എന്ന വിഷയത്തിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ, മുക്കം സി എച്ച് സി ഒപ്റ്റോമെട്രിസ്റ്റ് എ ബിജേഷ് , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എന്നിവർ ക്ലാസ് എടുത്തു. പി എച്ച്എൻ ഷില്ലി , ക്രിസ്റ്റി ആൻറണി എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com