News

ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും

തിരുവമ്പാടി: കട്ടിപ്പാറ സാന്ത്വന മദ്യപാനരോഗ ചികിൽസാ കേന്ദ്രവും തിരുവമ്പാടി ജനമൈത്രി പൊലീസും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ റാലിയും പൊതു സമ്മേളനവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ബസ്റ്റാന്റിൽ വച്ച് ലഹരി വിരുദ്ധ ദിനമായ തിങ്കൾ രാവിലെ 10 മണിക്ക് നടത്തപ്പെട്ടു.റവ. ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലഹരിയ്ക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഇതിൽ പങ്കാളികളായി. ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകിക്കൊണ്ട് വിശിഷ്ട വ്യക്തികൾ സംസാരിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലിസി മാളിയേക്കൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിന്ധു എ.ടി, പി.ടി.എ പ്രസിഡണ്ട് ജെമീഷ് ഇളംതുരുത്തിയിൽ, പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ, സാന്ത്വന ഡയറക്ടർ സി. ദീപ്തി മരിയ എസ്.എച്ച്, ഹെഡ് മാസ്റ്റർ സജി തോമസ് പി എന്നിവർ മുഖ്യാതിഥികളായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com