LOCAL NEWS

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മുക്കം :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യാന്മുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നു. അഗസ്ത്യാന്മുഴി അങ്ങാടിയിൽ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഓഫീസിന് മുൻപിൽ യൂണിറ്റ് പ്രസിഡൻറ് ജോസഫ് പൈമ്പിള്ളി പതാക ഉയർത്തി.തുടർന്ന് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും മെമ്പർമാർ ഏറ്റു ചൊല്ലുകയും ചെയ്തു.അങ്ങാടിയിൽ പായസം വിതരണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ, ട്രഷറർ പി കെ റഷീദ്, ലത്തീഫ് എ കെ, ഷിജി അഗസ്റ്റിൻ, മത്തായി മൈക്കിൾ,സുരേഷ് കുമാർ,ഗിരീഷ് കുമാർ,അബ്‌ദുൾ നാസർ,പ്രമോദ് സി,രമേഷ് കെ പി,മോഹൻദാസ് എം സി,സോമി തോമസ്, റീന രാജേഷ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com