LOCAL NEWS

സാനിറ്ററി കോംപ്ലക്സുകൾ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതി ഉൾപ്പെടുത്തി സ്കൂളുകളിൽ നിർമ്മാണം പൂർത്തീകരിച്ച സാനിറ്ററി കോംപ്ലക്സുകൾ ഉദ്ഘാടന കർമ്മം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

9 ലക്ഷം രൂപ മുതൽമുടക്കിൽ ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിലും 7 ലക്ഷം രൂപ മുതൽമുടക്കിൽ നൂറാംതോട് എ എം എൽ പി സ്കൂളിലും ആണ് ശൗചാലയങ്ങൾ നിർമ്മിച്ചത്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജാ വിജയൻറെ അധ്യക്ഷതയിൽ നൂറാംതോടും

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്തിന്റെ അധ്യക്ഷതയിൽ ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിലും സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽശുചിത്വമിഷൻ ജില്ല കോർഡിനേറ്റർ എം. ഗൗതമൻ KAS മുഖ്യാതിഥി സംബന്ധിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റിയാനസ് സുബൈർ, ലിസി ചാക്കോ,ചിന്ന അശോകൻ, റോസമ്മ കൈത്തുങ്കൽ ‘ ലീലാമ്മ കണ്ടത്തിൽ , ശുചിത്വമിഷൻ ആർ പി ലാജുവന്ദി , സി. മുഹമ്മദ്, ടോണി ആൻറണി ,
നൂറാംതോട് ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ, ചെമ്പു കടവ് ഹെഡ്മാസ്റ്റർ സുരേഷ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ശുചിത്വ ശീലങ്ങളെ കുറിച്ചുള്ള ക്ലാസുകളും സംഘടിപ്പിച്ചു.ഉദ്ഘാടന ചടങ്ങുകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ ശാലുപ്രസാദ് നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com